ക്യാമറ കൊണ്ട് കവിത എഴുതുന്ന ലോകപ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ ഇളയദളപതിയെ ക്യാമറയിലാക്കുന്നു. വിജയിന്റെ ചിത്രീകരണം തുടങ്ങാനിരിക്കുന്ന ചിത്രത്തിനാണ് സന്തോഷ് ശിവന്‍ കൈയ്യൊപ്പ് ചാര്‍ത്തുന്നത്. വിജയിന്റെ അഛന്‍ എസ്. എ. ചന്ദ്രശേഖറാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. എ. ആര്‍. മുരുകദാസാണ് സംവിധായകന്‍.

വിജയിന്റെ ചിത്രങ്ങള്‍ ഇഷ്ടമാണെന്നും ജോലി ആസ്വദിച്ചു ചെയ്യാന്‍ ഞാന്‍ കാത്തിരിക്കുകയാണെന്നും സന്തോഷ് ശിവന്‍ പ്രതികരിച്ചു.
ഏതാനും ദിവസങ്ങള്‍ക്കകം ചിത്രീകരണം തുടങ്ങാനിരിക്കുന്ന ചിത്രത്തിന്റെ ആഗോള റിലീസ് ഏറ്റെടുത്തിരിക്കുന്നത് ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ്. ആംഗെല ജോണ്‍സണാണ് വിജയിന്റെ നായിക.