Categories

Headlines

ഇന്ന് ഉത്രാടപ്പാച്ചില്‍; നാളെ തിരുവോണം

onampic-rwകോഴിക്കോട്: ഒണത്തലേന്നായ ഇന്ന് കേരളം ഉത്രാടപ്പാച്ചിലിന്റെ തിരക്കില്‍. നാളെ മലയാളി സമൃദ്ധിയുടെ ഓണമുണ്ണും. ഓണ സദ്യ കെങ്കേമമാക്കാന്‍ ഉപ്പു തൊട്ട് കര്‍പ്പൂരം വരെ ഇന്ന് മലയാളിയുടെ വീട്ടിലെത്തും. ഇന്ന് കുടുംബങ്ങള്‍ ഒന്നിച്ചു വ്യാപാരകേന്ദ്രങ്ങളിലേക്ക് ഒഴുകുകയാണ്.

പ്രധാന വ്യാപാര കേന്ദ്രങ്ങളിലെല്ലാം കുറച്ചു ദിവസങ്ങളായി ഓണത്തിരക്കിലായിരുന്നു. പ്രത്യേകം സ്റ്റാളുകള്‍ തുടങ്ങിയും സൗജന്യങ്ങള്‍ പ്രഖ്യാപിച്ചുമാണ് കച്ചവടക്കാര്‍ വിപണിയിലിറങ്ങിയത്. വന്‍കിട ഷോപ്പുകളിലും വഴിയോര വാണിഭങ്ങളിലും ഓണത്തിരക്ക് അനുഭവപ്പെടുന്നു. വിപണിയില്‍ അനുഭവപ്പെടുന്ന വിലക്കയറ്റം ഉപഭോഗത്തെ ബാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

സമൃദ്ധമായ ഓര്‍മ്മകളുമായി മലയാളി ഇന്ന് ഓണമാഘോഷിക്കും. മലയാളിയുടെ മത സൗഹൃദത്തിന്റെ പ്രതീകം കൂടിയാണ് ഓണം. ഓണത്തിന് സദ്യയുണ്ണാന്‍ അന്യ മതസ്ഥരെ ക്ഷണിക്കുന്നത് മലയാളിയുടെ ശീലമാണ്. ഇത്തവണ മുസ്ലിം വിശ്വാസികള്‍ റംസാന്‍ ആചരിക്കുന്നതിനാല്‍ ഉച്ചക്കുള്ള സദ്യയില്‍ പങ്കെടുക്കാന്‍ കഴിയില്ല. വൈകീട്ടെങ്കിലും വീടുകളിലെത്തി ഓണത്തിന്റെ വിഭവങ്ങള്‍ ആസ്വദിക്കണമെന്നാണ് അവരുടെ തീരുമാനം.

Comments are closed.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ