കാന്‍ബറ: ക്രിക്കറ്റ് ആസ്‌ട്രേലിയ ചെയര്‍മാന്‍ ഇലവനെതിരായ ത്രിദിന ക്രിക്കറ്റ് മല്‍സരത്തിന്റെ രണ്ടാം ദിനത്തില്‍  ഇന്ത്യ 269 റണ്‍സിന് പുറത്തായി. വിരാട് കോഹ് ലിയുടെ സെഞ്ച്വറിയാണ് (132) ഇന്ത്യയെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ചെയര്‍മാന്‍ ഇലവന്‍ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെന്ന നിലയിലാണ്.

സച്ചിന്‍തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കു വിശ്രമം നല്‍കിയാണ് ഇന്നലെ ഇന്ത്യയിറങ്ങിയത്. പരുക്കു മൂലം ദീര്‍ഘനാള്‍ കളിക്കാതിരുന്ന ഇടംകൈയന്‍ പേസ് ബൗളര്‍ സഹീര്‍ ഖാന്‍ ടീമിലുണ്ട്. സേവാഗ് (12), വി.വി.എസ്. ലക്ഷ്മണ്‍ (15), ഗൗതം ഗംഭീര്‍ (24) എന്നിവര്‍ക്കും കളിയില്‍ തിളങ്ങാനായിരുന്നില്ല.

കളി ഉപേക്ഷിച്ചു മെല്‍ബണിലേക്കു പോകാന്‍ ഇന്ത്യന്‍ കോച്ച് ഡങ്കന്‍ ഫ്‌ളെച്ചറും ടീമംഗങ്ങളും തീരുമാനിച്ചിരുന്നു. കാന്‍ബറയിലെ കാലാവസ്ഥ മോശമായിരിക്കുമെന്ന റിപ്പോര്‍ട്ടാണു ഫ്‌ളെച്ചറിനെ കളി ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചത്. തുടര്‍ന്ന് വാന്‍ ഡാമും ഫ്‌ളെച്ചറുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്നാണു സന്നാഹ മത്സരം തുടരാന്‍ കഴിഞ്ഞത്.

Malayalam News

Kerala News In English