austസെഞ്ചൂറിയന്‍: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ഇന്ത്യക്ക് നിര്‍ണായകമായിരുന്ന ഓസ്‌ട്രേലിയക്കെതിരായ മല്‍സരം മഴമൂലം ഉപേക്ഷിച്ചു. കളി ഉപേക്ഷിച്ചതോടെ ഇന്ത്യയുടെ സെമി സാധ്യതക്ക് മങ്ങലേറ്റിരിക്കയാണ്. പാക്കിസ്ഥാനോട് ഓസ്‌ട്രേലിയ വന്‍മാര്‍ജിനില്‍ തോല്‍ക്കുകയും ഇന്ത്യക്ക് വെസ്റ്റ് ഇന്‍ഡീസിനെ വന്‍മാര്‍ജിനില്‍ പരാജയപ്പെടുത്താന്‍ സാധിക്കുകയും ചെയ്താലേ ഇന്ത്യക്ക് സെമിയില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ.
ഇന്നലെ നടന്ന കളിയില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യക്കെതിരെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. യുസഫ് പഠാനു പകരം അമിത് മിശ്രയും ആര്‍പിസിങ്ങിനു പകരം പ്രവീണ്‍ കുമാറുമാണ് ഇന്ത്യന്‍ ടീമിലിടം നേടിയത്. ടിം പെയ്ന്‍(56), പോണ്ടിങ്(65), മൈക്ക് ഹസി(67), കാമറൂണ്‍ വൈറ്റ്(35*) എന്നിവര്‍ ഓസീസിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്ത്യക്കുവേണ്ടി നെഹ്‌റ, ഇഷാന്ത് ശര്‍മ, ഹര്‍ഭജന്‍ സിങ് എന്നിവര്‍ ഓരോവിക്കറ്റുവീതം നേടി. ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.

Subscribe Us: