Categories

Headlines

ഇന്ത്യ ഏകദിന റാങ്കിങ്ങില്‍ ഒന്നാമത്

newzeland

കൊളംബോ: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ന്യൂസിലന്‍ഡിനെതിരെ റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 40.4 ഓവറില്‍ നേടി. ഈ വിജയത്തോടെ ഇന്ത്യ ശ്രീലങ്ക ഫൈനലിന് കളമൊരുങ്ങി. ഒരു മത്സരവും ജയിക്കാനാവാതെ കീവീസ് പുറത്തായി. ന്യൂസിലാന്റിനെ പരാജയപ്പെടുത്തിയതോടെ ഇന്ത്യ ഒപ്പം ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. 2002ല്‍ റാങ്കിങ് തുടങ്ങിയ ശേഷം ആദ്യമായാണ് ഇന്ത്യ നമ്പര്‍ വണ്‍ ടീമാകുന്നത്.

ടോസ് നേടി ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച കീവീസിനെ നെഹ്‌റയും യുവരാജുമാണ് തകര്‍ത്തത്. ഇരുവരും മൂന്നു വിക്കറ്റ് വീഴ്ത്തി. രണ്ട് വിക്കറ്റ് വീതം നേടി ഇഷാന്തും ആര്‍.പി സിങ്ങും അവര്‍ക്ക് മികച്ച പിന്തുണ നല്‍കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ സച്ചിന്‍(46), റെയ്‌ന(45നോട്ടൗട്ട്), ധോനി(35 നോട്ടൗട്ട്) എന്നിവര്‍ ചേര്‍ന്ന് ലക്ഷ്യത്തിലെത്തിച്ചു.

ആദ്യ മത്സരത്തില്‍ ശ്രീലങ്കയോട് കനത്ത പരാജയം ഏറ്റുവാങ്ങിയ ന്യൂസീലന്‍ഡ് ഈ തോല്‍വിയോടെ പരമ്പരയില്‍ നിന്നും പുറത്തായി. ബോണസ് പോയിന്റുമായി ന്യൂസിലന്‍ഡിനെ ആദ്യ മത്സരത്തില്‍ പരാജയപ്പെടുത്തിയ ശ്രീലങ്കയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.

നേരത്തെ ടോസ് നേടിയ ന്യൂസീലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ ന്യൂസീലന്‍ഡിന് വിക്കറ്റ് നഷ്ടമായി. റണ്ണൊന്നുമെടുക്കാതെ ജെസി റൈഡര്‍ ആണ് പുറത്തായത്. നെഹ്‌റയ്ക്കായിരുന്നു വിക്കറ്റ്. തുടര്‍ന്ന് ബ്രെന്‍ഡന്‍ മക്കല്ലത്തിനെ പുറത്താക്കിയതോടെ ഏകദിനത്തില്‍ നൂറു വിക്കറ്റ് നേട്ടത്തിനും നെഹ്‌റ അര്‍ഹനായി. നൂറ് വിക്കറ്റ് നേട്ടം കുറിക്കുന്ന പതിമൂന്നാമത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് നെഹ്‌റ.

8.3 ഓവറില്‍ വെറും 24 റണ്‍സ് മാത്രം വിട്ടു നല്‍കി മൂന്നു വിക്കറ്റ് നേടിയ ആശിഷ് നെഹ്‌റയും പത്തോവറില്‍ 31 റണ്‍സ് മാത്രം നല്‍കി മൂന്നു വിക്കറ്റെടുത്ത യുവരാജ് സിങ്ങുമാണ് ന്യൂസീലന്‍ഡിനെ 155 റണ്‍സിന് ചുരുട്ടിക്കെട്ടാന്‍ ഇന്ത്യന്‍ ബോളിങ് നിരയെ സഹായിച്ചത്. ആര്‍.പി. സിങ്, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ രണ്ടു വീതം വിക്കറ്റ് നേടി. 25 റണ്‍സെടുത്ത ഡാനിയല്‍ വെറ്റോറിയാണ് ന്യൂസീലന്‍ഡിന്റെ ടോപ് സ്‌കോറര്‍.

ന്യൂസീലന്‍ഡിന്റെ 155 റണ്‍സ് വിജയലക്ഷ്യം 40.3 ഓവറിലാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ മറികടന്നത്. ഇന്ത്യക്കു വേണ്ടി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 46 റണ്‍സെടുത്തു. നായകന്‍ ധോണിയും(പുറത്താകാതെ 35 റണ്‍സ്) റെയ്‌നയും (പുറത്താകാതെ 45 റണ്‍സ്) അഞ്ചാം വിക്കറ്റില്‍ 72 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ തിളങ്ങി. ന്യൂസീലന്‍ഡിനു വേണ്ടി വെറ്റോറി രണ്ടു വിക്കറ്റ് നേടി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.