Administrator
Administrator
ഇന്ത്യ ഇന്ന് കിവികള്‍ക്കെതിരെ
Administrator
Friday 11th September 2009 8:39am

sachin-tendulkar
കൊളംബോ: സഹീറും ഗംഭീറും സെവാഗുമില്ലാതെ ത്രിരാഷ്ട്ര കപ്പില്‍ ഇന്ത്യ ഇന്ന് ന്യൂസീലണ്ടിനെ നേരിടും. പരിശീലന സമയത്ത് പരിക്കേറ്റ ഗംഭീറിനു പകരം കൊഹ്‌ലി ടീമിലുണ്ടാവുമെന്നും പരിക്ക് ഭേദമായി ഗംഭീര്‍ എത്രയും വേഗം തിരിച്ചുവരുമെന്നും ബി.സി.സി.ഐ സെക്രട്ടറി നിരഞ്ജന്‍ ഷാ പറഞ്ഞു. സേവാഗിന്റെയും ഗംഭീറിന്റെയും അഭാവത്തില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറും ദിനേശ് കാര്‍ത്തികും ഇന്ത്യയ്ക്കു വേണ്ടി തുടങ്ങും.

ശ്രീലങ്കയോട് ആദ്യമല്‍സരത്തില്‍ തോറ്റ ടീമാണ് ന്യസിലാന്റ്. കളി ഉച്ചകഴിഞ്ഞു 2.30 മുതല്‍ ടെന്‍സ്‌പോര്‍ട്‌സില്‍ തല്‍സമയം കാണാം. സ്ഥിരം ഓപ്പണര്‍മാരായ സേവാഗിന്റെയും ഗംഭീറിന്റെയും അസാന്നിധ്യം ഇന്ത്യന്‍ മുന്‍നിരയുടെ പ്രകടനത്തെ എങ്ങനെ ബാധിക്കുമെന്നത് ആളങ്കയുണര്‍ത്തുന്നുണ്ട്. ടൂര്‍ണമെന്റില്‍ സമ്പൂര്‍ണ വിജയം സ്വന്തമാക്കിയാല്‍ ഇന്ത്യ ഒന്നം കിട ഏകദനി ടീമാവും. രണ്ടു ലീഗ് മല്‍സരങ്ങളും ഫൈനലും ജയിച്ചാല്‍ ഇന്ത്യ്ക്കു രണ്ടു റേറ്റിങ് പോയിന്റ് ലഭിക്കും. റാങ്കിങ്ങില്‍ മുന്നിലുള്ള ദക്ഷിണാഫ്രിക്കയെ മറികടക്കാന്‍ ഇതു മതിയാവും.

Advertisement