Administrator
Administrator
ഇന്ത്യയെ ലക്ഷ്യമിട്ട് പാക് മിസൈല്‍: യുഎസ്
Administrator
Sunday 30th August 2009 4:41pm

harpoon-rwവാഷിങ്ടണ്‍: ഇന്ത്യക്കെതിരെ ഉപയോഗിക്കാനായി പാക്കിസ്ഥാന്‍ അനധികൃതമായി അമേരിക്കന്‍ നിര്‍മ്മിത ഹാര്‍പൂണ്‍ മിസൈലുകള്‍ പരിഷ്‌കരിച്ചുവെന്ന് ആരോപണം.ഈ വര്‍ഷം ഏപ്രില്‍ 23ന് പാക്കിസ്ഥാന്‍ നടത്തിയ രഹസ്യമിസൈല്‍ പരീക്ഷണം ഈയാവശ്യത്തിനുള്ളതായിരുന്നുവെന്ന് അമേരിക്കന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയില്‍ നിന്ന് വാങ്ങിയ ഹര്‍പൂണ്‍ ആന്റി ഷിപ് മിസൈലാണ് ഇന്ത്യന്‍ കരയിലെ ലക്ഷ്യങ്ങള്‍ക്കു വേണ്ടി പാക്കിസ്ഥാന്‍ പരിഷ്‌കരിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.അഫ്ഗാനിസ്ഥാനിലുള്ള പാശ്ചാത്യ സേനക്കും ഇതു ഭീഷണിയാവുമെന്ന് വിലയിരുത്തപ്പെടുന്നു.

80 കളില്‍ അമേരിക്കയില്‍ നിന്ന് വാങ്ങിയ ഹാര്‍പൂണ്‍ എന്ന കപ്പല്‍വേധ മിസൈലാണ് പരിഷ്‌കരിച്ച് ഭൗമ ആക്രമണത്തിന് പറ്റുന്ന രീതിയില്‍ പരിഷ്‌കരിച്ചെടുത്തതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റൊരു യു.എസ് നിര്‍മ്മിതവിമാനമായ പി 3 സിയും പാക് പ്രതിരോധവകുപ്പ് പരിഷ്‌കരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.അടുത്തിടെ മാത്രമാണ് അമേരിക്ക ഇതു കണ്ടെത്തിയത്.ഇത് മേഖലയെ അരക്ഷിതാവസ്ഥയിലാക്കുമെന്നും അമേരിക്ക വിലയിരുത്തുന്നു

ഹര്‍പൂണ്‍ മിസൈല്‍ പരിഷ്‌കരിച്ച പാക്കിസ്ഥാന്‍ നടപടി അമേരിക്കന്‍ ആയുധ കയറ്റുമതി നിയമത്തിന് വിരുദ്ധമാണെന്ന് യു.എസ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഈ വാര്‍ത്തകള്‍ പാകിസ്ഥാന്‍ അധികൃതര്‍ നിഷേധിച്ചു. റിപ്പോര്‍ട്ട് അമേരിക്ക – പാക് ബന്ധത്തില്‍ പുതിയ വിള്ളലുകള്‍ക്ക് കാരണമായേക്കും.

Advertisement