Categories

Headlines

ഇന്ത്യയെ ആക്രമിക്കാന്‍ ഭീകരര്‍ക്ക് പദ്ധതി: ഇസ്രായേല്‍

mumbai-attack

ജറൂസലം: ഇന്ത്യയില്‍ വീണ്ടും മുംബൈ മോഡല്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്ത്യയുടെ പ്രമുഖ ആയുധ ദാതാവായ ഇസ്രായേലിന്റെ മുന്നറിയിപ്പ്. പാശ്ചാത്യരെയും ഇസ്രായേലികളെയും ലക്ഷ്യമിട്ട് അല്‍ഖായിദയുമായി ബന്ധമുള്ള പാക്കിസ്ഥാന്‍ തീവ്രവാദി സംഘടന ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നാണ് ഇസ്രായേല്‍ വെളിപ്പെടുത്തല്‍.

ഇസ്രയേല്‍ പൗരന്മാര്‍ കഴിയവതും ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മുന്നറിപ്പില്‍ പറയുന്നു. ഇപ്പോള്‍ ഇന്ത്യയിലുള്ള ഇസ്രയേല്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണം. ഇന്ത്യയില്‍ സുരക്ഷാ മുന്‍കരുതല്‍ ഇല്ലാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാണം. ഇസ്രായേലില്‍ നിര്‍ബന്ധിത സൈനിക പരിശീലനത്തിന് ശേഷം ജോലി തുടങ്ങുന്നതിന് മുമ്പായി നടത്തുന്ന യാത്രക്ക് കൂടുതല്‍ പേരും തിരഞ്ഞെടുക്കുന്നത് ഇന്ത്യയാണ്.

ഇന്ത്യയില്‍ ഭീകരാക്രണ സാധ്യതയുണ്ടെന്ന് അമേരിക്ക നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. 2008 നവംബര്‍ 26ന് നടന്ന ഭീകരാക്രമണത്തില്‍ ഇസ്രയേല്‍ പൗരന്‍മാരുള്‍പ്പെടെ 180 പേര്‍ മരിച്ചിരുന്നു. പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ തയിബയാണ് മുംബൈ ഭീകരാക്രമണത്തിനു പിന്നിലെന്നാണ് ഇന്ത്യയുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.