ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരുമെന്ന് പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ഉഭയകക്ഷി ബന്ധങ്ങള്‍ തുടരാനാണ് തീരുമാനമെന്നും ഗിലാനി വ്യക്തമാക്കി.

വിദേശകാര്യമന്ത്രി എസ് എം കൃഷ്ണയുടെ പാക് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഗിലാനിയുടെ പുതിയ പ്രസ്താവന.അതിനിടെ പാക്കിസ്താനുമായുള്ള ചര്‍ച്ചകള്‍ തുടരുമെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവുവും വ്യക്തമാക്കി. ഇരുരാജ്യങ്ങളുടേയും കാഴ്ച്ചു്ുാടുകളില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും രാജ്യങ്ങള്‍ക്കിടയിലെ വിടവ് നികത്താനാവാത്തതല്ലെന്നും നിരുപമ അഭിപ്രായപ്പെട്ടു.