ടോക്കിയോ: ജപ്പാനിലെ പ്രമുഖ ഇലക്ട്രിക് ഉപകരണ നിര്‍മ്മാതാക്കളായ ഷാര്‍പ്പ് കോര്‍പ്പറേഷന്‍ ഇന്ത്യയിലെ മൊബൈല്‍ വിപണിയിലേക്ക് കടക്കുന്നു. ഡിസംബര്‍ മുതല്‍ ഇന്ത്യന്‍ വിപണിയില്‍ മൊബൈല്‍ വിറ്റഴിക്കാനാണ് കമ്പനിയുടെ ശ്രമമെന്ന് ‘ബിസിനസ് ഡെയ്‌ലി’ റിപ്പോര്‍ട്ട് ചെയ്തു.

സോണി എറിക്‌സണു ശേഷം ഇന്ത്യന്‍ വിപണിയിലേക്ക് കടക്കുന്ന കമ്പനിയാണ് ഷാര്‍പ്പ്. ഇന്റര്‍നെറ്റ് കണക്ടിവിറ്റി അടക്കമുള്ള ആധുനിക സൗകര്യങ്ങള്‍ മൊബൈലിലുണ്ടാകും. 158 ഡോളറിനും 450 ഡോളറിനും ഇടയിലായിരിക്കും മൊബൈല്‍ വില.