cris gayle batting for royal challengers bangaloreകിംഗ്സ്റ്റണ്‍: തിങ്കളാഴ്ച സബീനാ പാര്‍ക്കില്‍ ആരംഭിക്കുന്ന ടെസ്റ്റ് ഇന്ത്യ-വിന്‍ഡീസ് പരമ്പരയില്‍ വിന്‍ഡീസ് നിരയില്‍ ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ ഇല്ല. ഏകദിന പരമ്പരയില്‍ കളിച്ച ഓള്‍ റൗണ്ടര്‍ ഡ്വയിന്‍ ബ്രാവൊയെയും ടീമില്‍ ഉള്‍പ്പെടുത്തിയില്ല.

പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര കളിച്ച ടീമില്‍ ഒരു മാറ്റം മാത്രമാണ് സെലക്ടര്‍മാര്‍ വരുത്തിയത്. ഓപ്പണര്‍ ക്രെയ്ഗ് ബ്രാത്ത്‌വൈറ്റിന് പകരം ഇന്ത്യക്കെതിരായ അവസാന ഏകദിനത്തില്‍ കളിച്ച ഓപ്പണര്‍ അഡ്രിയാന്‍ ഭരത് ടീമിലെത്തി. പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ഐ.പി.എല്‍ കളിക്കാനായി ബ്രാവൊ ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടു നിന്നിരുന്നു.

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസ്സലിനെയും സെലക്ടര്‍മാര്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയില്ല.