വാഷിംഗ്‌ടണ്‍: ഇന്ത്യക്കാരനെ മര്‍ദിച്ച കേസില്‍ യു എസ്‌ ദമ്പതികള്‍ക്ക്‌ 18 മാസം തടവ്‌ ശിക്ഷ. കലിഫോര്‍ണിക്കാരായ ജോസഫ്‌ സില്‍വ(56) ഭാര്യ ജോര്‍ജിയ സില്‍വ(52) എന്നിവരെയാണ്‌ ശിക്ഷിച്ചത്‌. ദമ്പതികളുടെ മര്‍ദനത്തിന്‌ ഇരയായ ഇന്ത്യക്കാരന്റെ പേര്‌ പുറത്തുവിട്ടിട്ടില്ല.

2007 ജൂലായിലായിരുന്നു സംഭവം. ഇന്ത്യന്‍ വംശജന്‍ സുഹൃത്തുകള്‍ക്കൊപ്പം ഇരിക്കുമ്പോള്‍ ജോര്‍ജിയ വംശീയമായി ഇവരെ അധിക്ഷേപിക്കുകയായിരുന്നു. തുടര്‍ന്ന്‌ പൊലീസിനെ വിളിക്കാന്‍ തുടങ്ങുമ്പോള്‍ ദമ്പതികള്‍ ഇന്ത്യക്കാരനെ മര്‍ദിക്കുകയായിരുന്നു.