Categories

ഇടുക്കിയില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പന്നിപ്പനി

h1n1-122

തൊടുപുഴ: ഇടുക്കിയിലെ സ്വകാര്യ മാനേജ്‌മെന്റ് കോളജിലെ മൂന്നു വിദ്യാര്‍ഥികളില്‍ പന്നിപ്പനി. കോളജിലെ മുപ്പതോളം വിദ്യാര്‍ഥികള്‍ക്ക് രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് കോളജ് അടച്ചു. കോളജ് ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് രോഗലക്ഷണം കണ്ടത്. ഹോസ്റ്റല്‍ ഒഴിപ്പിച്ചിട്ടുണ്ട്.

രോഗം ബാധിച്ച തൊടുപുഴ സ്വദേശി കഴിഞ്ഞയാഴ്ച മൈസൂരില്‍ പോയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ബിഹാര്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റു രണ്ടു പേര്‍. ഇവര്‍ കഴിഞ്ഞ ദിവസം നാട്ടില്‍ പോയിരുന്നതായി പറയുന്നു. രോഗബാധ സ്ഥിരീകരിച്ചവര്‍ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

സീനിയര്‍ വിദ്യാര്‍ഥികളുടെ പരീക്ഷ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് എച്ച്1എന്‍1 രോഗബാധ കണ്ടെത്തിയത് വിദ്യാര്‍ഥികളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. അടുത്ത പരീക്ഷ സെപ്റ്റംബര്‍ 23നാണ്.

ജൂനിയര്‍ വിദ്യാര്‍ഥികളില്‍ രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പേ ഇവരുടെ ക്ലാസ് നിര്‍ത്തി വച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമായിരിക്കുന്നത്.

Comments are closed.