Categories

ഇടതു തീവ്രവാദം കടുത്ത വെല്ലുവിളി: പ്രധാനമന്ത്രി

manmohan_singh-rw

ന്യൂഡല്‍ഹി: ഇടതു തീവ്രവാദം രാജ്യം നേരിടുന്ന കടുത്ത വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ. ഇടതു തീവ്രവാദം തടയാന്‍ പല നടപടികളും സ്വീകരിച്ചുവെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. സാധാരണ ക്രമസമാധാന പ്രശ്‌നമായി ഇതിനെ കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന സംസ്ഥാന ഡി.ജി.പി മാരുടെ മൂന്നു ദിവസത്തെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതു തീവ്രവാദികള്‍ നടത്തുന്ന അക്രമങ്ങള്‍ പല സംസ്ഥാനങ്ങളിലും വര്‍ദ്ധിച്ചു വരികയാണ്. ഇത് നേരിടാന്‍ പുതിയ പദ്ധതി തയ്യാറാക്കണം. നിരവധി പാവപ്പെട്ടവരുടെയും ഗോത്രവര്‍ഗ്ഗക്കാരുടെയും സഹകരണത്തോടെയാണ് ഇടതു തീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബുദ്ധിജീവികള്‍, വിദ്യാസമ്പന്നരായ യുവാക്കള്‍ എന്നിവരുടെ പിന്തുണയും ഇവര്‍ക്കു ലഭിക്കുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ക്രമസമാധാന നില തൃപ്തികരമല്ല. മണിപ്പൂര്‍, അസം എന്നീ സംസ്ഥാനങ്ങളിലെ അവസ്ഥയും ഗൗരവമേറിയതാണ്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നുഴഞ്ഞുകയറ്റം വര്‍ദ്ധിച്ചതും ആശങ്ക ഉയര്‍ത്തുന്നതാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ക്രമസമാധാന നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി.ജി.പിമാരുടെ മൂന്നു ദിവസത്തെ സമ്മേളം ബുധനാഴ്ച സമാപിക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.