Administrator
Administrator
ഇഖാമ: നാട്ടിലെ പോലീസ് സര്‍ട്ടിഫിക്കറ്റ് വേണം
Administrator
Tuesday 15th September 2009 12:53am

kuwait-city-iqamaഅബ്ദുള്‍ നസീര്‍.ഇ

കുവൈത്ത്‌സിറ്റി: ഇഖാമ അടിക്കുന്നതിന് തൊഴിലാളികളുടെ സ്വന്തം രാജ്യത്തു നിന്നുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണമെന്നു കുവൈത്ത് അഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ കുവൈത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ഇതനുസരിച്ച് വിദേശി തൊഴിലാളികള്‍ സ്വന്തം നാട്ടില്‍ നിന്നു പോലീസ് അധികാരികള്‍ നല്‍കുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ഈ സര്‍ട്ടിഫിക്കറ്റ് മൂന്ന് മാസത്തിനുള്ളില്‍ ഇഷ്യൂ ചെയ്തതായിരിക്കണം. കുവൈത്തില്‍ എത്തിയ ശേഷം ഇഖാമ അടിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കൂടെ നാട്ടില്‍ നിന്നുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം. എല്ലാ തരം വിസകള്‍ക്കും ഇത് ബാധകമാണ്.

ക്രമിനല്‍ പശ്ചാത്തലമുള്ള വിദേശികള്‍ കുവൈത്തില്‍ വര്‍ധിച്ച് വരുന്നത് തടയുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി. എന്നാല്‍ 18 വയസിന് താഴെയുള്ളവരെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Advertisement