ലഖ്നൗ: ലഖ്നൗവില്‍ പോലീസ് വെടിയേറ്റ് കൊല്ലപ്പെട്ട ഐ.എസ് പ്രവര്‍ത്തകന്‍ സയിഫുള്ളയുടെ മൃതദേഹം സ്വീകരിക്കില്ലെന്ന് പിതാവ് സര്‍താജ്. രാജ്യവിരുദ്ധമായി പ്രവര്‍ത്തിച്ച മകന്റെ ശവശരീരം തങ്ങള്‍ക്ക് വേണ്ടെന്നായിരുന്നു സര്‍താജിന്റെ പ്രതികരണം.


Also read മോദി പങ്കെടുക്കുന്ന പരിപാടിയില്‍ തട്ടമിട്ടവര്‍ ഉണ്ടാവരുത് ; സ്വച്ഛ് ശക്തി ക്യാംപിലെ ദുരനുഭവം വെളിപ്പെടുത്തി അശ്വതി കെ.ടി 


‘ആ വഞ്ചകന്‍ ഞങ്ങളുടെ മകനല്ല. ഞങ്ങള്‍ ഇന്ത്യാക്കാരാണ്. ഞങ്ങള്‍ ഇവിടെയാണ് ജനിച്ചത്. ഞങ്ങളുടെ പൂര്‍വികരും ഇവിടുത്തുകാരാണ്. ദേശദ്രോഹ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവന്‍ ഞങ്ങളുടെ മകനല്ല. അവന്റെ മൃതദേഹം ഞങ്ങള്‍ക്ക് വേണ്ട.’ സര്‍താജ് പറഞ്ഞു.

രണ്ടരമാസങ്ങള്‍ക്ക മുമ്പ് മകന്‍ വീട് വിട്ടിറങ്ങിയതാണെന്നും അവന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരറിവുമില്ലായിരുന്നുവെന്നും സര്‍താജ് പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് അവസാനമായി അവന്‍ തന്നെ വിളിച്ചതെന്നും സൗദിയിലേക്ക് പോകുന്നതിനെക്കുറിച്ചാണ് അവസാനം ശൈഫ് സംസാരിച്ചതെന്നും പിതാവ് വ്യക്തമാക്കി.

താക്കൂര്‍ഗഞ്ചില്‍ 12 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സയിഫുള്ളയെ വധിച്ചത്. കാണ്‍പുര്‍ സ്വദേശിയായ സയിഫില്‍
നിന്ന് ് ഐ.എസ് പതാകയും ട്രെയിന്‍ സമയപ്പട്ടികയും പൊലീസ് കണ്ടെടുത്തിരുന്നു. പിസ്റ്റളുകള്‍, വെടിയുണ്ടകള്‍, കത്തി, പണം, പാസ്‌പോര്‍ട്ടുകള്‍ തുടങ്ങിയവയും ഇയാളുടെ മൃതദേഹത്തിന് അടുത്തുനിന്ന് ലഭിച്ചിട്ടുണ്ട്.