Categories

Headlines

ആര്‍.എസ്.എസ് ഇടപെട്ടു; രാജ്‌നാഥിനും അദ്വാനിക്കും മാറേണ്ടിവരും

mohan-bhgavath-150x150ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ ഉടലെടുത്ത ചേരിപ്പോര് നേതാക്കളുടെ കൊഴിഞ്ഞ് പോക്കിലും പരസ്യവിഴുപ്പലക്കലിലുമെത്തി നില്‍ക്കെ പ്രശ്‌നത്തില്‍ ആര്‍.എസ്.എസ് ഇടപെട്ടു. പാര്‍ട്ടി പ്രസിഡണ്ട് സ്ഥാനത്ത് നിന്നും രാജ്‌നാഥ് സിങിനെയും പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് എല്‍.കെ അദ്വാനിയെയും നീക്കാന്‍ ധാരണയായിട്ടുണ്ടെന്നാണ് വിവരം. ഇതിനുള്ള വ്യക്തമായ സൂചനകള്‍ സംഘ് നേതൃത്വം ഇരുവര്‍ക്കും നല്‍കിക്കഴിഞ്ഞുവെന്നാണ് സൂചന.

ജണ്ഡേവാലയിലെ ആര്‍.എസ്.എസ് കാര്യാലയം കേന്ദ്രീകരിച്ചു സര്‍സംഘചാലക് മോഹന്‍ ഭഗവത്, ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി, ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേഷ് സോണി എന്നിവരുടെ നേതൃത്വത്തില്‍ ബി.ജെ.പി നേതാക്കളുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു. ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതുമായി കൂടിക്കാഴ്ച നടത്തി. കേശവകുഞ്ചിലുള്ള ആര്‍.എസ്.എസ് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. പ്രധാനമായും അദ്വാനിക്കും രാജ്‌നാഥിനും പിന്തുടര്‍ച്ചക്കാരെ കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ഇത്.

വ്യാഴാഴ്ച രാജ്‌നാഥ് സിങ്, മുരളീ മനോഹര്‍ ജോഷി എന്നിവരുമായി ചര്‍ച്ച നടത്തിയ മോഹന്‍ ഭഗവത് വെള്ളിയാഴ്ച സുഷമ സ്വരാജ്, അരുണ്‍ ജയ്റ്റ്‌ലി, വെങ്കയ്യ നായിഡു, അനന്ത്കുമാര്‍ എന്നിവരുമായി ആശയ വിനിയമം നടത്തിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തോടെ ശേഷിച്ച സ്ഥാനമാനങ്ങള്‍ക്കായാണ് പാര്‍ട്ടിയില്‍ ഗ്രൂപ്പ് തിരിഞ്ഞ് കലാപം തുടങ്ങിയത്. അദ്വാനിക്കും രാജ്‌നാഥിനും പിന്തുണക്കാരെ കണ്ടെത്തി അടുത്ത ദിവസം തന്നെ ബി.ജെ.പിയെ കൊണ്ട് പ്രഖ്യാപിപ്പിക്കാനാണ് ആര്‍.എസ്.എസ് നീക്കം.
പാര്‍ട്ടിയിലെ രണ്ടാം നിര നേതാക്കളായ സുഷമാ സ്വരാജ്, ബാല്‍ ആപ്‌തെ, അരുണ്‍ ജെയ്റ്റലി, വെങ്കയ്യ നായിഡു എന്നിവരില്‍ നിന്ന് രണ്ടു പേരെ തിരഞ്ഞെടുക്കാനാണ് ബി.ജെ.പിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടി നേതൃനിരയില്‍ മുഴുവനായുള്ള അഴിച്ചു പണിയാണ് ആര്‍.എസ്.എസ് ലക്ഷ്യം. എന്നാല്‍ അത് ഘട്ടം ഘട്ടമായായിരിക്കും നടപ്പാക്കുക.
നേരത്തെ ചിന്തന്‍ ബൈഠക്കിന് മുന്നോടിയായി അദ്വാനി മാറണമെന്ന് ആര്‍.എസ്.എസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്ഥാനത്ത് തുടരാനായിരുന്നു അദ്വാനിയുടെ തീരുമാനം. എന്നാല്‍ എല്ലാവരുടെയും പിന്തുണ നഷ്ടപ്പെട്ട് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട സാഹചര്യത്തില്‍ അദ്വാനിക്ക് ഇനിയും പിടിച്ച് നില്‍ക്കാന്‍ കഴിയില്ല.

നേരത്തെ ബി.ജെ.പിയില്‍ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കുന്നതിന് ആര്‍.എസ്.എസ് ഇടപെടണമെന്ന് അരുണ്‍ഷൂരിയെ പോലുള്ളവര്‍ പറഞ്ഞിരുന്നു. അവസരം ഉപയോഗിച്ച് പാര്‍ട്ടിയില്‍ പിടി മുറുക്കാനാണ് ആര്‍.എസ്.എസ് നീക്കം.

Tagged with:

Comments are closed.

കീറിപ്പറഞ്ഞ വസ്ത്രവുമായി കൂട്ട ബലാത്സംഗത്തില്‍നിന്ന് രക്ഷപ്പെട്ടെത്തിയ ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയോട് ഇത് ഫ്രീ-സെക്‌സ് രാജ്യമല്ലെന്ന് പൊലീസ്, പെണ്‍കുട്ടിയെക്കൊണ്ട് മാപ്പെഴുതിക്കാന്‍ ശ്രമിച്ചതായും ആരോപണം

ഫരീദാബാദ്: കൂട്ടുകാരോടൊപ്പം പുറത്തുപോയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിച്ചതായി പരാതി. ഫരീദാബാദില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതി പൊലീസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചതായി ആരോപണമുയര്‍ന്നു.അസോള വന്യജീവിസങ്കേതത്തിലെ ഭരദ്വാജ് തടാകം സന്ദര്‍ശിക്കാന്‍ കൂട്ടുകരോടൊപ്പം പോയതായിരുന്നു വിദ്യാര്‍ത്