പാലക്കാട്: കോളിളക്കം സൃഷ്ടിച്ച ആമയൂര്‍ കൂട്ടക്കൊല കേസില്‍ പ്രതി പാലാ പറമ്പത്തേട്ട് റജികുമാര്‍ കുറ്റക്കാരനാണെന്ന് പാലക്കാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. വിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. ഒരു വര്‍ഷത്തിലേറെ നീണ്ട അന്വേഷണങ്ങള്‍ക്കും വിചാരണക്കുമൊടുവിലാണ് വിധി. മറ്റൊരു യുവതിയോടൊപ്പം താമസിക്കാന്‍ വേണ്ടി റജികുമാര്‍ ഭാര്യയേയും നാല് മക്കളേയും നിഷ്ഠൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്.