തിരുവനന്തപുരം: സംസ്ഥാനത്ത് ആദിവാസി ഭൂവിതരണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍. അട്ടപ്പാടിയിലെ ആദിവാസി ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് തിരിച്ചുപിടിക്കുമെന്നും രാജേന്ദ്രന്‍ പറഞ്ഞു.

ഭൂമിപ്രശ്‌നത്തില്‍ പ്രതിപക്ഷത്തിന്റെ നിലപാട് ദുരുദ്ദേശത്തോടെയുള്ളതാണ്. സംസ്ഥാനത്തുടനീളം ആദിവാസി ഭുമികൈമാറ്റത്തിനുള്ള ശ്രമം അവസാനഘട്ടത്തിലാണ്. ഫോട്ടോയെടുക്കുന്നതിലുള്ള കാലതാമസമാണ് വിതരണം പൂര്‍ത്തിയാക്കാന്‍ തടസ്സമായി നില്‍ക്കുന്നത്. ആദിവാസികള്‍ക്ക് ഭൂമികൈമാറുന്നതിനെ എതിര്‍ത്ത് ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇതും ഭൂവിതരണത്തിന് തടസ്സമായെന്ന് മന്ത്രി പറഞ്ഞു.

അതിനിടെ ആദിവാസി ഭൂമി തട്ടിയെടുക്കുന്ന ഭൂമാഫിയയുടെ തായ്‌വേരറുക്കുമെന്ന് വനം മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട തയ്യാറാക്കിയ റിപ്പോര്‍ട്ട ലഭിച്ചശേഷമേ നടപടിയെടുക്കൂവെന്നും അല്ലാത്തപക്ഷം ഭൂമാഫിയ കോടതിയില്‍ നിന്നും സ്‌റ്റേവാങ്ങുമെന്നും മന്ത്രി ബാലന്‍ കൂട്ടിച്ചേര്‍ത്തു.