ആളുകള്‍ക്കിടയില്‍ ഉണ്ടാകുന്ന ആത്മഹത്യാ പ്രവണതകള്‍ കുറയ്ക്കാനായി ഇനി ഫേസ് ബുക്കും രംഗത്ത്. ഫേസ് ബുക്കിലെ ചാറ്റ് മെസേജിംഗ് സിസ്റ്റം വഴി് ഒരു കൗണ്‍സിലറുടെ രൂപത്തില്‍ നിങ്ങള്‍ക്ക് വേണ്ട ഉപദേശങ്ങള്‍് ഫേസ് ബുക്കിലൂടെ ലഭിക്കും. ഏതാണ്ട 800 മില്ല്യന്‍ ആളുകള്‍ ഫേസ് ബുക്ക് ഉപയോഗിക്കുന്നുണ്ട്. ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന ഒരാള്‍ക്ക് കഴിയുന്നത്ര വേഗം കൗണ്‍സിലിംഗ് നല്‍കുക എന്നതാണ്  ഫേസ് ബുക്ക് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫേസ് ബുക്ക് മാനേജരായ ഫ്രെഡ് വോലന്‍സ് പറഞ്ഞു.

യാഹൂവിലും ഗൂഗിളിലും സൂയിസൈഡ് എന്ന് ആരെങ്കിലും സെര്‍ച്ച് ചെയ്യുമ്പോള്‍ അവര്‍ക്ക് ലഭിക്കുന്നത് നാഷണല്‍ സൂയിസൈഡ് പ്രിവന്‍ഷന്റെ ലൈഫ് ലൈന്‍ നമ്പറാണ് ലഭിക്കുക. എന്നാല്‍ ഫേസ് ബുക്കില്‍ നമ്മള്‍ സെര്‍ച്ച് ചെയ്യുന്ന ഉടന്‍ തന്നെ ഒരു കൗണ്‍സിലറുടെ സഹായം  ലഭിക്കും. നിരവധി ആളുകള്‍ ഇത്തരമൊരു ആവശ്യവുമായി ഫേസ് ബുക്കിനെ സമീപിച്ചത്. അവര്‍ക്ക്് മനസ്സുതുറന്നു സംസാരിക്കാന്‍ പറ്റുന്ന ഒരാള്‍ ഫേസ് ബുക്കില്‍ വേണമെന്നും അത് ഒരു ചാറ്റിംഗിന്റെ രൂപത്തിലുള്ളതാവരുതെന്നുമായിരുന്നുപലരുടെയും ആവശ്യം.

ഒരു നിമിഷത്തില്‍ തോന്നിപ്പോവുന്ന ചിന്തയാണ് പലരെയും ആത്മഹത്യയിലേക്ക് നയിക്കുന്നത്. പലപ്പോഴും മനസ്സുതുറന്നു സംസാരിക്കാന്‍ ഒരാളെ കിട്ടിയിരുന്നെങ്കില്‍ അവരുടെ പ്രശ്‌നങ്ങള്‍ തുറന്നു പറയാനും അതുവഴി ആത്മഹത്യ എന്ന ചിന്ത അവരുടെ മനസ്സില്‍ നിന്നും മായ്ച്ചുകളായാനും കഴിയുമായിരുന്നു. പക്ഷേ പലപ്പോഴും അത്തരത്തില്‍ സംസാരിക്കാന്‍ ഒരാളെ ലഭിക്കാറില്ല.

വളരെ ലളിതമായ രീതിയില്‍ ഫേസ്ബുക്ക് വഴി കൗണ്‍സിലറുമായി നമുക്ക് സംസാരിക്കാം. നിങ്ങളുടെ ഏതെങ്കിലും സുഹൃത്തുക്കള്‍ ആത്മഹത്യയെക്കുറിച്ച് ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് കണ്ടാല്‍ ഒരൊറ്റ ക്ലിക്കിലൂടെ ഫേസ് ബുക്കിന് ലിങ്ക് അയയ്ക്കാം ഉടനടി ഫേസ് ബുക്ക് അവര്‍ക്ക് ഒരു മെയില്‍ അയക്കുകയും ഹോട്ട്‌ലൈന്‍ വഴി അവരുമായി സംസാരിക്കുവാനോ ചാറ്റ് ചെയ്യുവാനോ ഉള്ള സൗകര്യം ഒരുക്കുകയും ചെയ്യും

ജീവിതത്തില്‍ ഒറ്റപ്പെട്ടു പോകുന്നവരും പ്രതീക്ഷകള്‍ അസ്തമിച്ചവരുമാണ് ആത്്മഹത്യയെക്കുറിച്ച്  ചിന്തിക്കുക. താന്‍ ഒറ്റയ്ക്കല്ലെന്നും പ്രശ്‌നങ്ങള്‍ തുറന്നു സംസാരിക്കാന്‍ ഒരാളുണ്ടെന്നറിയുന്നതും ഒരു പരിധി വരെ ആത്മഹത്യകളുടെ എണ്ണം കുറയ്ക്കാന്‍ സഹായിക്കും.