എഡിറ്റര്‍
എഡിറ്റര്‍
ആം ആദ്മി സര്‍ക്കാര്‍ വെറും ആം ആദ്മിയല്ലെന്ന് സര്‍വ്വെ; രണ്ട് വര്‍ഷം കൊണ്ട് അഴിമതിയ്ക്ക് കടിഞ്ഞാണിട്ട് കെജരിവാളും സംഘവും
എഡിറ്റര്‍
Tuesday 14th February 2017 10:38pm

ന്യൂദല്‍ഹി: രാജ്യ തലസ്ഥാനത്ത് ആം ആദ്മി രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അഴിമതി നിരക്കില്‍ വന്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍. ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ള സജ്ജീകരണം, വൈദ്യുതി നിരക്ക് എന്നിവയില്‍ വികസനമെത്തിക്കാനും ആം ആദ്മി സര്‍ക്കാരിന് സാധിച്ചതായും സര്‍വ്വേയില്‍ പറയുന്നു.

ലോക്കല്‍ സര്‍ക്കിള്‍ എന്ന സന്നദ്ധ സംഘടനയാണ് സര്‍വ്വേ നടത്തിയത്. ദില്ലിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുപതിനായിരത്തോളം പേരാണ് ലോക്കല്‍ സര്‍ക്കിളിന്റെ സര്‍വ്വേയില്‍ പങ്കെടുത്തത്. ഓണ്‍ലൈന്‍ സര്‍വ്വെയില്‍ അരലക്ഷത്തോളം പേരും പങ്കെടുത്തു. സര്‍വ്വെയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും ആപ്പിന് അഴിമതി നിരക്കില്‍ കുറവുണ്ടാക്കാന്‍ സാധിച്ചുവെന്നാണ് പ്രതികരിച്ചത്.

സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതി കുറഞ്ഞുവെന്നും സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കൂടുതല്‍ ഫണ്ടുകളെത്തുന്നുവെന്നും ദില്ലിയിലെ ജനങ്ങള്‍ പറയുന്നു. ജലസേചന, വൈദ്യൂതി ചാര്‍ജ്ജുകള്‍ കുറഞ്ഞെന്നും ആരോഗ്യ മേഖലയിലെ മൊഹല്ല ക്ലിനിക്കുകള്‍ പാവപ്പെട്ടവര്‍ക്ക് ഗുണകരമാണെന്നും സര്‍വേ പറയുന്നു.

സര്‍വേയില്‍ ആകെ പങ്കെടുത്തവരില്‍ 61% പേര്‍ പറയുന്നത് യാതൊരു തരത്തിലുള്ള കൈക്കൂലിയും ഇപ്പോള്‍ കൊടുക്കേണ്ടി വരുന്നില്ല. ദില്ലിയില്‍ നടപ്പിലാക്കിയ ഒറ്റ-ഇരട്ട അക്ക വാഹന നയത്തിനും വലിയ പ്രതികരണമാണ് സര്‍വ്വെയില്‍ പങ്കെടുത്തവര്‍ നല്‍കിയത്. വെറും 13 ശതമാനം പേര്‍ മാത്രമാണ് ഈ പരിഷ്‌കാരം ഉപകാരപ്രദമല്ലെന്ന് പ്രതികരിച്ചത്.

Advertisement