Administrator
Administrator
അഹമ്മദിനെതിരെ ജുഡീഷ്യല്‍ അന്വേഷണമില്ലെന്ന്
Administrator
Friday 28th August 2009 1:49pm

kunhalikutty-rwമലപ്പുറം: ഹജ്ജ് ക്വാട്ട അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ഇ. അഹമ്മദിനെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചുവെന്ന വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്ന് മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.വാര്‍ത്ത പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ എന്തു നടപടിയെടുക്കണമെന്ന് ലീഗ് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ അഴിമതി ആരോപണങ്ങളില്‍ നിന്നും മാഫിയാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ്‌വേലയാണ് അഹമ്മദിനെതിരെയുള്ള ഹജ് ക്വാട്ട അഴിമതി ആരോപണം.ഹജ് ക്വാട്ട വിതരണത്തിലെ മാനദണ്ഡങ്ങള്‍ പുതുക്കാനാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചിട്ടുള്ളത്. ഇതിനു മുന്‍കൈയെടുത്തത് ഇ. അഹമ്മദ് തന്നെയായിരുന്നു. റയില്‍വെ മന്ത്രിയായ ശേഷം അദ്ദേഹം കേരളത്തിനു വേണ്ടി ചെയ്ത കാര്യങ്ങളില്‍ അസൂയയുള്ളവരാണ് ആരോപണത്തിനു പിന്നില്‍.

ട്രാവല്‍ ഏജന്‍സികള്‍ അവരുടെ സാമര്‍ഥ്യത്തിലൂടെ കൂടുതല്‍ സീറ്റ് നേടിയെടുത്തിരിക്കാം. അതു നിയന്ത്രിക്കണം. ഹാജിമാരെ കൊള്ളയടിക്കുന്ന ഏജന്‍സിസകള്‍ക്കെതിരെ നടപടിയെടുക്കണം. ഇ. അഹമ്മദിനോ അദ്ദേഹത്തിന്റെ മക്കള്‍ക്കോ ട്രാവല്‍ ഏജന്‍സിയുമായി ബന്ധമില്ല. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Advertisement