ന്യൂദല്‍ഹി: ഒളിമ്പിക്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെക്കില്ലെന്ന് സുരേഷ് കല്‍മാഡി. ഗെയിംസ് കഴിഞ്ഞ ശേഷം രാജിയെക്കുറിച്ച് ആലോചിക്കാം. അന്താരാഷ്ട്ര ഒളിമ്പിക്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ രാജിവെക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

പുറത്താക്കപ്പെട്ട ദര്‍ബാരി കാര്യശേഷിയുള്ള സംഘാടകനായിരുന്നുവെന്നും കല്‍മാഡി പറഞ്ഞു. ഒരു സ്വകാര്യ ചാനലുമായി നടത്തിയ അഭിമുഖത്തിലാണ് കല്‍മാഡി ഇക്കാര്യം വ്യക്തമാക്കിയത്.