എഡിറ്റര്‍
എഡിറ്റര്‍
അസം ഖാന്റെ പേര് പറഞ്ഞാല്‍ കുളിക്കേണ്ടി വരും: ശിവരാജ് സിങ് ചൗഹാന്‍
എഡിറ്റര്‍
Tuesday 14th February 2017 3:55pm

കാണ്‍പൂര്‍: സമാജ്‌വാദി പാര്‍ട്ടി നേതാവും യു.പി മന്ത്രിയുമായ അസംഖാന്റെ പേര് പറഞ്ഞാല്‍ താന്‍ ഒന്നുകൂടി കുളിക്കേണ്ടി വരുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ഹൗഹാന്‍.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതും മുന്നോട്ട് പോകുന്നതും ജാതി അടിസ്ഥാനത്തിലാണെന്നും വോട്ട് ബാങ്കിനായി സര്‍ക്കാര്‍ പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്നും അതുകൊണ്ട് തന്നെയാണ് യു.പിയിലെ നീതിന്യായ സംവിധാനങ്ങള്‍ ഇത്രയേറെ മോശമായതെന്നും ശിവരാജ് സിങ് ചൗഹാന്‍ കുറ്റപ്പെടുത്തി.

യു.പിയെ നയിക്കുന്നത് സര്‍ക്കാരല്ല ഗുണ്ടകളാണ്. എന്നാല്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എല്ലാവരുടേയും ക്ഷേമത്തിനായാണ്. രാജ്യത്തെ മോദി തരംഗത്തില്‍ ഭയന്നാണ് യു.പിയില്‍ അഖിലേഷ് യാദവും രാഹുല്‍ഗാന്ധിയും ഒന്നിച്ചുമത്സരിക്കാന്‍ തീരുമാനിച്ചതെന്നും ശിവരാജ് സിങ് ചൗഹാന്‍ പരിഹസിച്ചു.

എസ്.പി അവരുടെ പാര്‍ട്ടിയില്‍പ്പെട്ടവര്‍ക്കും അവരുടെ ജാതിയില്‍പ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനക്ഷേമപദ്ധതികളൊന്നും എസ്.പി യു.പിയില്‍ നടപ്പില്‍ വരുത്തുന്നില്ലെന്നും ജനങ്ങള്‍ ബി.ജെ.പിയെ പിന്തുണയ്ക്കുമോ എന്ന ഭയമാണ് ഇതിന് പിന്നിലെന്നും ചൗഹാന്‍ കുറ്റപ്പെടുത്തി.

Advertisement