എഡിറ്റര്‍
എഡിറ്റര്‍
അഴിമതിക്കേസില്‍ കുടുങ്ങി; ഇനി അമ്മയുടെ മരണത്തിന് കൂടി ഉത്തരം പറയണം; ശശികലയ്‌ക്കെതിരെ ആഞ്ഞടിച്ച് നടി ഗൗതമി
എഡിറ്റര്‍
Tuesday 14th February 2017 2:06pm

ചെന്നൈ: അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയ്‌ക്കെതിരെ ആഞ്ഞടിച്ച് നടി ഗൗതമി. അഴിമതിക്കേസില്‍ ശശികല ജയിലിലാകാന്‍ പോകുകയാണെന്നും ഇനി അമ്മയുടെ മരണത്തിന് കൂടി അവര്‍ ഉത്തരം പറയണമെന്നും ഗൗതമി പറയുന്നു.

ഈ രണ്ടുകേസിലും ഒരേ ശിക്ഷ നല്‍കിയാല്‍ പോരെന്നും ഗൗതമി പറഞ്ഞു. ട്വിറ്ററിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്.

അമ്മയുടെ സ്മാരകം മാത്രമല്ല അമ്മ തന്നെ നമുക്കൊപ്പമുണ്ട്. 75 ദിവസം നീണ്ടു നിന്ന ദുരന്തത്തിന് ശശികല മറുപടി പറഞ്ഞേ തീരൂവെന്നും ഗൗതമി പറയുന്നു.

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടെടുത്ത നടിയാണ് ഗൗതമി. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് കേസ് അന്വേഷിപ്പിച്ച് സത്യാവസ്ഥ പുറത്ത്‌കൊണ്ടുവരണമെന്നും ഗൗതമി ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അവര്‍ കത്തയക്കുകയും ചെയ്തിരുന്നു.

അനധികൃതസ്വത്തുകേസിലാണ് വി.കെ.ശശികലയുടെ ശിക്ഷ ശരിവച്ചത് വിചാരണകോടതി വിധി സുപ്രീംകോടതിയാണ് ശരിവച്ചത്. വിചാരണകോടതി വിധി റദ്ദാക്കിയ ഹൈക്കോടതി നടപടി അസാധുവായി. ശശികലയ്ക്ക് 4 വര്‍ഷം തടവുശിക്ഷയും 10 കോടിരൂപ പിഴയും വിധിക്കുകയായിരുന്നു.

ഇവരെ വെറുതെവിട്ട കര്‍ണാടക ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണു സുപ്രീംകോടതിയുടെ നിര്‍ണായക വിധി. തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കാന്‍ ശശികല ശ്രമിക്കുന്നതിനിടെയാണു രാഷ്ട്രീയമായി 20 വര്‍ഷത്തോളം ചര്‍ച്ച ചെയ്യപ്പെട്ട ഈ കേസിലെ വിധി വന്നിരിക്കുന്നത്.
വിധിയുടെ പശ്ചാത്തലത്തില്‍ ശശികലയ്ക്ക് 10 വര്‍ഷത്തേക്കു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാകില്ല.

Advertisement