Categories

അരുണ്‍ ശൂരിയോട് വിശദീകരണം തേടി

arun-shuriന്യൂഡല്‍ഹി: നേതൃത്വത്തിനെതിരെ വിമര്‍ശനം അഴിച്ചുവിട്ട മുതിര്‍ന്ന ബി.ജെ.പി നേതാവ് അരുണ്‍ ഷൂരിയോട് പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നേതൃത്വത്തിനെതിരെ നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങ് വിശദീകരണം ചോദിച്ചത്. പ്രസ്താവന വിശദീകരിക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്നും ബി.ജെ.പി വക്താവ് പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.

ബി.ജെ.പി ചരട് പൊട്ടിയ പട്ടം പോലെയാണെന്നും രാജ്‌നാഥ് സിങ്ങ് ആലീസ് ഇന്‍ ബ്ലണ്ടര്‍ലാന്‍ഡാണെന്നുമായിരുന്നു ഷൂരിയുടെ അഭിപ്രായപ്രകടനം. എന്നാല്‍ പറയാനുള്ള കാര്യങ്ങളെല്ലാം പറഞ്ഞു കഴിഞ്ഞെന്നും അതില്‍ പശ്ചാത്തപിക്കുന്നില്ലെന്നുമുള്ള നിലപാടിലാണ് ഷൂരിയെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നത്.

Tagged with:

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.