Categories

അട്ടിമറി നമ്പര്‍ വണ്‍

ബാംഗ്ലൂര്‍ : ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അയര്‍ലന്റ് അയല്‍ക്കാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ചു. കെവിന്‍ ഒബ്രയാന്‍ എന്ന ഒറ്റയാന്റെ ബാറ്റിംഗ് കരുത്തില്‍ മൂന്നുവിക്കറ്റിനാണ് അയര്‍ലന്റ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. സ്‌കോര്‍: ഇംഗ്ലണ്ട് 8/327, അയര്‍ലന്റ് 7/ 329. ലോകകപ്പിലെ വേഗതയേറിയ സെഞ്ച്വറി സ്വന്തമാക്കിയ കെവിന്‍ ഒബ്രയാനാണ് കളിയിലെ താരം.

സ്വപ്‌നതുല്യമായ വിജയമാണ് കെവിന്‍ ഒബ്രിയാന്‍ ഐറിഷ് ക്രിക്കറ്റിന് സമ്മാനിച്ചത്. 328 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ഐറിഷ് കടുവകള്‍ അഞ്ചുപന്തുകള്‍ ബാക്കിനില്‍ക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.

ഒബ്രിയാന്‍ ബൗണ്ടറികളും സിക്‌സറുകളുമായി സംഹാരതാണ്ഡവമാടിയപ്പോള്‍ ലോകകപ്പിലെ വേഗമേറിയ സെഞ്ച്വറിയാണ് പിറന്നത്. 50 പന്തില്‍ 100 തികച്ച ഒബ്രിയാന്‍ 11 പന്തില്‍ 11 റണ്‍സ് വേണ്ടിയിരുന്നുപ്പോഴാണ് പൂറത്തായത്.63 പന്തില്‍ 113 റണ്‍സെടുത്ത് റണ്ണൗട്ടാകുകയായിരുന്നു ഒബ്രിയാന്‍.ഒടുവില്‍ വാലറ്റക്കാര്‍ അര്‍ഹിച്ച വിജയം നേടിക്കൊടുത്തു. തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും അട്ടിമറി നടത്തിയ ഐറിഷ് ടീം ലോകകപ്പിലെ അട്ടിമറി വീരന്മാരായി.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത അമ്പതോവറില്‍ 327 റണ്‍സെടുത്തു. ട്രോട്ട് 92 റണ്‍സും ഇയാല്‍ ബെല്‍ 81 റണ്‍സും പീറ്റേര്‍സണ്‍ 59 റണ്‍സും നേടി. മറുപടി ബാറ്റിംഗില്‍ അയര്‍ലന്റിനായി ഒബ്രയാനെക്കൂടാതെ കുസാക്ക് 47, മൂണി 33, സ്റ്റിര്‍ലിംഗ് 32 എന്നിവര്‍ മികച്ച ബാറ്റിഗ് കാഴ്ച്ചവെച്ചു.

വേഗതയേറിയ സെഞ്ച്വറി കെവിന്‍ ഒബ്രിയാന്

ബാംഗ്ലൂര്‍: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി അയര്‍ലന്റ് താരം കെവിന്‍ ഒബ്രിയാന്റെ പേരില്‍. ഗ്രൂപ്പ് ബി വിഭാഗത്തില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തിലാണ് കെവിന്‍ ഈ നേട്ടത്തിന് അര്‍ഹനായത്. ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ മാത്യൂ ഹെയ്ഡന്‍ 66 ബോളില്‍ നേടിയ സെഞ്ച്വറിയെയാണ് വെറും 50 ബോളുകള്‍ക്കുള്ളില്‍ കെവിന്‍ മറികടന്നത്. 2007ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു ഹെയ്ഡന്റെ വേഗതയേറിയ സെഞ്ച്വറി. 13 ഫോറുകളും ആറ് സിക്‌സുകളുമടങ്ങുന്നതായിരുന്നു കെവിന്റെ സെഞ്ച്വറി.

ഗ്രൂപ്പ് എ: ടീം, പോയിന്റ്
a ന്യൂസിലാന്‍ഡ്- 2
b ശ്രീലങ്ക -4
c കാനഡ -0
d കെനിയ -0
e ആസ്‌ട്രേലിയ -4
f പാക്കിസ്ഥാന്‍ -4
g സിംബാവേ -2

ഗ്രൂപ്പ് ബി: ടീം, പോയിന്റ്
a ഇന്ത്യ -3
b ബംഗ്ലാദേശ് -2
c ഇംഗ്ലണ്ട് -3
e ദക്ഷിണാഫ്രിക്ക -2
f വെസ്റ്റ്ഇന്‍ഡീസ് -2
g അയര്‍ലാന്റ് -2
h നെതര്‍ലാന്റ് -0

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.