ഇടുക്കി : വണ്ടിപ്പെരിയാറില്‍ അമ്മയേയും മകളെയും മാനഭംഗപ്പെടുത്തി കൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷ. ഒന്നാം പ്രതി രാജേന്ദ്രനാണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതി ജോമോന്‍ ഒളിവിലാണ്.

2007 ഡിസംബറിലാണ് സംഭവം നടക്കുന്നത്.  പീരുമേട്ടിലെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മോളിയേയും മകള്‍ മീനുവിനേയും വാതില്‍ തകര്‍ത്ത് അകത്തു കടന്ന രാജേന്ദ്രനും ജോമോനും മാനഭംഗപ്പെടുത്തിയ ശേഷം ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു.