ശ്രീനഗര്‍: തെക്കന്‍ കാശ്മീരില്‍ കങ്കന്‍ ഭാഗത്ത് ഗ്രനേഡ് സ്‌ഫോടനത്തില്‍ ആര്‍മി മേജര്‍ കൊല്ലപ്പെട്ടു. 24 രാഷ്ട്രീയ റൈഫിള്‍സിലെ മേജര്‍ ജോഗീന്ദര്‍ ആണ് മരിച്ചത്. ഗ്രനേഡ് അബദ്ധത്തില്‍ പൊട്ടുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.