Categories

അഫ്ഗാന്‍ സ്‌ഫോടനം: ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

afghan-blast

കാണ്ഡഹാര്‍: അഫ്ഗാനിസ്താനില്‍ കിഴക്കന്‍ കാബൂളിലെ ലാഗ്മാന്‍ പ്രവിശ്യയിലുണ്ടായ ആത്മഹത്യാ ബോംബ് സ്‌ഫോടനത്തില്‍ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു. ഡെപ്യൂട്ടി ചീഫ് ഇന്റലിജന്‍സ് അബ്ദുല്ല ലഗ്മാനി ആണ് കൊല്ലപ്പെട്ടത്. ലാഗ്മിയെ ലക്ഷ്യം വെച്ചായിരുന്നു സ്‌ഫോടനമെന്ന് പിന്നീട് താലിബാന്‍ വക്താവ് സബീദുല്ല മുജാഹിദ് അറിയിച്ചു.

അബ്ദുല്ല ലഗ്മാനി ഉള്‍പ്പെടെയുളള സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂടി നില്‍ക്കുന്ന സ്ഥലത്ത് സ്‌ഫോടനം നടക്കുകയായിരുന്നു. ഇവിടെ ഗോത്ര നേതാക്കന്‍ാരുമായി കൂടിക്കാഴ്ചക്കെത്തിയതായിരുന്നു അദ്ദേഹം. പ്രാദേശിക ഭരണകൂടത്തിന്റെ മുതിര്‍ന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരില്‍പ്പെടും. മൂന്ന് സ്ത്രീകളുള്‍പ്പെടെ മരിച്ചവരില്‍ ബാക്കിയുള്ളവര്‍ സിവിലിയന്‍മാരാണെന്നാണ് റിപ്പോര്‍ട്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.