p-chidambaram-rwന്യൂദല്‍ഹി: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ഹെലികോപ്ടര്‍ അപകടത്തില്‍ പെടാനുള്ള കാരണം വ്യക്തമല്ലെന്ന് ആഭ്യന്തര മന്ത്രി പി. ചിദംബരം. ബുധനാഴ്ച രാവിലെ 9.35നാണ് ഹെലികോപ്ടറുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ബെല്‍ 430 കോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. അപകടത്തിന്റെ കാരണത്തെ കുറിച്ച് ഇപ്പോള്‍ പറയാനാകില്ല-ചിദംബരം പറഞ്ഞു.

അതേസമയം ആന്ധ്ര മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ മരണത്തിനുപിന്നിലെ അട്ടിമറി സാധ്യതയും കേന്ദ്രം അന്വേഷിക്കും. നിരവധിതവണ വധശ്രമമുണ്ടായിട്ടുള്ള റെഡ്ഡിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായ കാര്യവും നക്‌സലുകളുടെ താവളമായ കര്‍ണൂലിലൂടെയുള്ള യാത്രയില്‍ ആവശ്യത്തിന് സുരക്ഷ ഉദ്യോഗസ്ഥരെ നിയോഗിക്കാതിരുന്നതും അന്വേഷണ സംഘം പരിശോധിക്കും.

കനത്തമഴയില്‍ മതിയായ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത ഹെലികോപ്റ്റര്‍ ഉപയോഗിച്ചതും ആവശ്യത്തിന് ഇന്ധനം ഇല്ലാതിരുന്നതും പരിശോധിക്കും. അപകടത്തിനുമിന്നില്‍ പിന്നില്‍ നക്‌സല്‍ ആക്രമണസാധ്യതയില്ലെന്ന് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരായണന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.