കൊല്ലം: അന്‍വാര്‍ശേരിയില്‍ പ്രതിഷേധപ്രകടനം നടത്തുന്ന പി ഡി പി പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആത്മഹത്യാശ്രമം ഉള്‍പ്പടെ ആറുകേസുകളാണ് പ്രവര്‍ത്തകര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

മഅദനിയെ അറസ്റ്റ്‌ചെയ്യാന്‍ ബാംഗ്ലൂര്‍ പോലീസ് കേരളത്തിലെത്തിയതുമുതല്‍ അന്‍വാര്‍ശേരിയിലെ പി ഡി പി പ്രവര്‍ത്തകര്‍ ആശങ്കയിലായിരുന്നു. മഅദനിയെ തീവ്രവാദിയെന്ന പരാമര്‍ശം നടത്തിയതിന് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ കോലം കത്തിച്ചിരുന്നു. മഅദനിയുടെ അറസ്റ്റ് തടയുമെന്ന് പ്രഖ്യാപിച്ച് പ്രവര്‍ത്തകര്‍ അന്‍വാര്‍ശേരിയില്‍ വായ്മൂടിക്കെട്ടി പ്രകടനവും നടത്തിയിരുന്നു.