Categories

അദ്‌നാന്‍ സമിയെ അറസ്റ്റ് ചെയ്തു

adnansami-rwമുംബൈ: ഭാര്യയെ വഞ്ചിക്കുകയും ക്രൂരമായി പെരുമാറുകയും ചെയ്ത കേസില്‍ പ്രശസ്ത പിന്നണി ഗായകന്‍ അദ്‌നാന്‍ സമിയെ പോലിസ് അറസ്റ്റു ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടു. ഭര്‍ത്താവ് തന്നെ വീട്ടില്‍നിന്നു പുറത്താക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹത്തിനു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ആരോപിച്ചാണ് സമിയുടെ ഭാര്യ സബ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്.

കേസില്‍ മുംബൈ ഹൈക്കോടതി സമിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പോലിസ് അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അക്കാര്യം സമിയെ മുന്‍കൂട്ടി അറിയിക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമിയെ ഒഷിയാര പോലിസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് അഭിഭാഷകന്‍ വിഭവ് കൃഷ്ണ അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.