Categories

അദ്വാനിയും ഭഗവതും വീണ്ടും കൂടിക്കാഴ്ച നടത്തി

advani-mb-rwന്യൂഡല്‍ഹി: ബി.ജെ.പി നേതൃമാറ്റം സംബന്ധിച്ച് ആര്‍.എസ്.എസുമായി മാരത്തോണ്‍ ചര്‍ച്ചകള്‍ തുടരുന്നു. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ അദ്വാനിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാവിലെ തന്നെ ഭഗവത് അദ്വാനിയുടെ വീട്ടിലെത്തുകയായിരുന്നു. നേരത്തെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷിയെയും ഭഗവത് സന്ദര്‍ശിച്ചിരുന്നു.

ബി.ജെ.പി നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും ഒറ്റക്കെട്ടായിനിന്ന് പരിഹരിക്കുമെന്ന് നേതാക്കള്‍ ഉറപ്പു നല്‍കിയതായി മോഹന്‍ ഭഗവതിനൊപ്പമുണ്ടായിരുന്ന മദന്‍ദാസ് ദേവി ചര്‍ച്ചക്ക ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ആര്‍.എസ്.എസ്സിന് നല്‍കിയ ഉറപ്പ് ബി.ജെ.പി പാലിക്കുമെന്നാണ് വിശ്വാസം. നേതൃത്വം സംബന്ധിച്ച പ്രശ്‌നങ്ങളും ബി.ജെ.പി പരിഹരിക്കും. ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും ബി.ജെ.പി അറിയിക്കുമെന്നും മദന്‍ദാസ് ദേവി കൂട്ടിച്ചേര്‍ത്തു. നേരത്തെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷിയെയും ഭഗവത് സന്ദര്‍ശിച്ചിരുന്നു. മൂന്നു ദിവസമായി ന്യൂഡല്‍ഹിയില്‍ ഉണ്ടായിരുന്ന ഭഗവത് മടങ്ങുന്നതിനു മുന്നോടിയായാണ് അദ്വാനിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തിയത്.

മോഹന്‍ ഭഗവതും എല്‍.കെ.അദ്വാനിയും തമ്മില്‍ ശനിയാഴ്ചയും ചര്‍ച്ചകള്‍ നടത്തിയിരുന്നു. രാജ്‌നാഥ് സിങ്, സുഷമാസ്വരാജ് തുടങ്ങിയ നേതാക്കളുമായും ഭഗവത് ചര്‍ച്ച നടത്തിയിരുന്നു. ബി.ജെ.പിയിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് നേതൃമാറ്റം അനിവാര്യമാണെന്നാണ് ആര്‍.എസ്.എസ് നിലപാട്. അദ്വാനിയും രാജ്‌നാഥ് സിംങും താഴെയിറങ്ങേണ്ടിവരുമെന്നാണ് സൂചന. ഇവര്‍ക്ക് പിന്തുടര്‍ച്ചക്കാരെ കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. ബി.ജെ.പിയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ആര്‍.എസ്.എസ് ഇടപെടില്ലെന്നാണ് മോഹന്‍ ഭഗവത് നേരത്തെ പറഞ്ഞിരുന്നത്.

Tagged with:

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.