Administrator
Administrator
അതീവ സുരക്ഷാ നമ്പര്‍ പ്ലേറ്റ്: സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതിയുടെ അന്ത്യശാസനം
Administrator
Thursday 8th December 2011 2:02pm

muringoor caseന്യൂദല്‍ഹി: അതീവ സുരക്ഷ നമ്പര്‍ പ്ലേറ്റ് എല്ലാ സംസ്ഥാനങ്ങളും നാലാഴ്ചക്കകം നടപ്പിലാക്കണമെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച വിധി യഥാസമയം നടപ്പാക്കിയില്ലെങ്കില്‍ സംസ്ഥാനങ്ങളിലെ ഉദ്യോഗസഥര്‍ക്ക് നടപടി നേരിടേണ്ടിവരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കോടതി വിധി നടപ്പാക്കത്ത സംസ്ഥാനങ്ങള്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയയുടെ നേതൃത്വത്തിലുള്ള ബെഞ്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പദ്ധതി നടപ്പാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കാനാവില്ല.  നാലാഴ്ചയ്ക്കം ഉത്തരവ് നടപ്പിലാക്കി സംസ്ഥാന അധികൃതര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും എല്ലാ ഗതാഗത സെക്രട്ടറിമാരും ഉത്തരവ് പ്രാബല്യത്തില്‍ വരുത്തി നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കേരളത്തില്‍ അതീവ സുരക്ഷാ നമ്പര്‍ പ്ലേറ്റ് നടപ്പാക്കുന്നത് സുപ്രീംകോടതിയുടെ തന്നെ മറ്റൊരു ബഞ്ച് സ്‌റ്റേ ചെയ്തിട്ടുണ്ടെന്ന് സംസ്ഥാനത്തിന്റെ അഭിഭാഷക ചൂണ്ടിക്കാട്ടിയിരുന്നു. സ്‌റ്റേ നീക്കാന്‍ പ്രത്യേകം അപേക്ഷ നല്‍കുന്നതിന് കേരളം സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

വാഹനങ്ങളില്‍ അതീവ സുരക്ഷാ നമ്പര്‍ പ്ലേറ്റ് പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ആന്റി ടെററിസ്റ്റ് ഫ്രണ്ടിന്റെ ചെയര്‍മാന്‍ എം.എസ് ബിട്ട നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് കോടതി തീരുമാനം. സുപ്രീംകോടതിയില്‍ നിന്നും നിരവധി തവണ ഉത്തരവുണ്ടായിട്ടും പദ്ധതി നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു.

Malayalam news, Kerala news in English

Advertisement