Categories

Headlines

അച്ഛന്റെ രാഷ്ട്രീയ ജീവിതം തകര്‍ക്കാന്‍ ശ്രമം: ബിനീഷ് കോടിയേരി

bineesh-kodiyeri-rw

തിരുവനന്തപുരം: തന്നെ ഗുണ്ടകളുമായി ബന്ധപ്പെടുത്തുന്നത് അച്ഛന്റെ രാഷ്ട്രീയ ജീവിതത്തെ തകര്‍ക്കാനാണെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി. ഗുണ്ടാത്തലവന്‍ ഓംപ്രകാശുമായി തനിക്ക് ഒരു ബന്ധവുമില്ല. അച്ഛനെ തകര്‍ക്കാന്‍ കേരളത്തില്‍ മാധ്യമ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബിനീഷ് കൂട്ടിച്ചേര്‍ത്തു.

‘കോടിയേരി ആഭ്യന്തര മന്ത്രി മാത്രമായ കാലത്ത് ഇത്തരം ആരോപണങ്ങളില്ലായിരുന്നു. അദ്ദേഹം സി.പി.എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗമായതിന് ശേഷമാണ് വലിയ തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍വന്നിട്ടുള്ളതെന്ന് ജനങ്ങള്‍ മനസ്സിലാക്കണം. ഇതിന് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ചില മാധ്യമ പ്രവര്‍ത്തകരും ചില മന്ത്രിമാരുടെ സ്റ്റാഫില്‍പ്പെട്ടവരും തനിക്കെതിരെ കഥകളുണ്ടാക്കുകയായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുന്ന കാലത്ത്, എതിര്‍വശത്ത് ‘സാഫല്യം കോംപ്ലക്‌സി’ല്‍ ഓംപ്രകാശിനെ കണ്ടിട്ടുണ്ട്. അതുപോലെ പല സ്ഥലത്തും ഓംപ്രകാശ് നില്‍ക്കുന്നത് കണ്ടിട്ടുണ്ടെന്നല്ലാതെ ഓംപ്രകാശുമായി ഒരു തരത്തിലുള്ള ബന്ധവുമില്ല. എനിക്ക് ഓംപ്രകാശിനെ അറിയുകയോ അയാളുമായി ഇന്നേവരെ സംസാരിക്കുകയോ ചെയ്തിട്ടില്ല’-ബിനീഷ് കോടിയേരി പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

നിങ്ങള്‍ ഇന്ത്യയെ അപമാനിച്ചു; ഇനി ഇവിടേക്ക് തിരിച്ചുവരണമെന്നില്ല; സ്വാതന്ത്ര്യദിനത്തില്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ പ്രിയങ്കയെ കടന്നാക്രമിച്ച് സോഷ്യല്‍മീഡിയയില്‍ തീവ്രദേശീയ വാദികള്‍

ന്യൂദല്‍ഹി: ട്രോളുകാരുടെ ആക്രമണത്തിന് മിക്കപ്പോഴും ഇരയാകുന്ന വ്യക്തിയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. പലപ്പോഴും പ്രിയങ്ക ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റു ചെയ്യുന്ന ചിത്രങ്ങളാണ് പ്രിയങ്കയെ ആക്രമിക്കാനായി സദാചാരക്കാര്‍ ഉപയോഗിക്കാറ്.ഇന്ത്യന്‍ പതാകയുടെ നിറത്തിലുള്ള ഷോള്‍ ധരിച്ച് സ്വാതന്ത്ര്യദിനാശംസ പറഞ്ഞതിന്റെ പേരിലാണ് ഇത്തവണ സൈബര്‍ ആക്രമണത്തിന് പ്

സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ പിണറായിയുടെ ഓഫീസില്‍ അര്‍ദ്ധരാത്രിയില്‍ ഗൂഢാലോചന നടന്നെന്ന് സുരേന്ദ്രന്‍; കളക്ടര്‍ക്കും എസ്.പിക്കും ഉന്നതനുമെതിരെ കേസെടുക്കണമെന്നും ആവശ്യം

തിരുവനന്തപുരം: പാലക്കാട് സ്‌കൂളില്‍ ചട്ടംലംഘിച്ച് പതാകയുയര്‍ത്തിയ ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കണമെന്ന നിര്‍ദേശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.പതാകയുയര്‍ത്തിയതിന്റെ പേരില്‍ കേസ്സെടുക്കേണ്ടത് മോഹന്‍ ഭഗവതിനെതിരെയല്ലെന്നും സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണെന്നും കെ

കയ്യേറ്റ ആരോപണം; തോമസ് ചാണ്ടിയേയും അന്‍വറിനേയും ശക്തമായി പിന്തുണച്ച് പിണറായി: ഒരു സെന്റ് ഭൂമി കൈയേറിയതെന്ന് തെളിയിച്ചാല്‍ മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും രാജിവെക്കാമെന്ന് തോമസ് ചാണ്ടി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ കയ്യേറ്റ ആരോപണവും നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെതിരായ ആരോപണവും നിയമസഭയെ പ്രക്ഷുബ്ധമാക്കി.വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കുകയായിരുന്നു. പ്രതിപക്ഷത്തുനിന്ന് വി.ടി ബല്‍റാം എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.എല്ലാവര്‍ക്കുമൊപ്പമുണ്ടെന്ന് പറഞ്ഞ സര്‍ക്കാര്‍ തോമസ് ചാണ്ട