ന്യൂദല്‍ഹി: തനിക്കെതിരായ അഴിമതിയാരോപണങ്ങള്‍ അന്വേഷിക്കുന്ന അച്ചടക്കസമിതിയില്‍ നിന്നും ചിരായു അമീനിനേയും അരുണ്‍ ജയ്റ്റ്‌ലിയേയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ലളിത് മോഡി സമര്‍പ്പിച്ച അപേക്ഷ ബി സി സി ഐ തള്ളി. അച്ചടക്കസമിതിയുടെ അടുത്ത സിറ്റിംഗ് 18ന് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ചിരായു അമീനിനും ജയ്്റ്റിലിക്കും പുറമേ കോണ്‍ഗ്രസ് എം പി ജ്യോതിരാദിത്യ സിന്ധ്യയുമടങ്ങുന്നതാണ് അച്ചടക്ക സമിതി. ജയ്റ്റ്‌ലിയും അമീനും ബി സി സി ഐയിലും അംഗങ്ങളയാതനില്‍ ഇവരെ അച്ചടക്കസമിതിയില്‍ നിന്നും പുറത്താക്കണമെന്നായിരുന്നു ആവശ്യം. മെഹമൂദ് ആബ്ദിയാണ് മോഡിക്കായി സമിതിയില്‍ ഹാജരാകുന്നത്. ഐ പി എല്‍ കമ്മീഷണര്‍ സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ട മോഡിക്ക് കനത്ത തിരിച്ചടിയാണ് പുതിയ തീരുമാനം.