കോഴിക്കോട്: ഇടതുപാര്‍ട്ടികള്‍ക്ക് ബദലായി അഖിലേന്ത്യാ തലത്തില്‍ ഇടതുപക്ഷ ഏകോപന സമിതി നിലവില്‍ വന്നു. കേരളം, പഞ്ചാബ്, മഹാരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തകരും അഖിലേന്ത്യാ സമിതിയിലുണ്ടാകും. അഖിലേന്ത്യാതലത്തില്‍ മുഖ്യധാരാ ഇടതുപക്ഷ കക്ഷികള്‍ക്ക് ബദലായി സമിതി പ്രവര്‍ത്തിക്കുമെന്ന് ഇടതുപക്ഷ ഏകോപന സമിതി കണ്‍വീനര്‍ എം ആര്‍ മുരളി പറഞ്ഞു.

അഖിലേന്ത്യാ തലത്തില്‍ ഇടതുസംഘടനകളെയും പൊതുസമരങ്ങളെയും ഏകോപിപ്പിക്കാനാണ് സമിതി രൂപീകരിക്കുന്നത്. ജൂലായിലാണ് അഖിലേന്ത്യാ തലത്തില്‍ ഏകോപനസമിതി രൂപീകരിക്കാന്‍ സി പി ഐ എം വിട്ടുപോയവര്‍ തീരുമാനിച്ചത്.