Categories

Headlines

അ­മേ­രി­ക്ക­യി­ല്‍ 72 ദ­ശല­ക്ഷം ചെ­റു­പ്പ­ക്കാര്‍ പൊ­ണ്ണ­ത്ത­ടി­യന്‍­മാര്‍

ന്യൂ­യോര്‍ക്ക് : അ­മേ­രി­ക്ക­യി­ലെ 72 ദ­ശ­ല­ക്ഷം അ­താ­യ­ത് 26.7 ശ­ത­മാനം യു­വാ­ക്കളും പൊ­ണ്ണ­ത്ത­ടി­യന്‍­മാ­രാ­ണെ­ന്ന് അ­മേ­രി­ക്കന്‍ സര്‍­ക്കാ­ര്‍ പുറ­ത്തു വിട്ട പഠ­ന­റി­പ്പോര്‍­ട്ട് വ്യ­ക്ത­മാ­ക്കുന്നു. സെ­ന്റേ­ഴ്‌­സ്­ ഫോര്‍ ഡി­സീ­സ് കണ്‍­ട്രോള്‍ ആന്റ് പ്രി­വന്‍ഷന്‍ വ­കു­പ്പാ­ണ് പഠ­നം ന­ട­ത്തി­യത്.
പൊ­ണ്ണ­ത്ത­ടി­യാ­ണ് രാജ്യം നേ­രി­ടു­ന്ന ഏ­റ്റവും വ­ലി­യ ആ­രോ­ഗ്യ­പ്ര­ശ്‌­ന­മെന്നും അ­ത് ഭീ­തി­ദാ­യ­കമാ­യ നി­ല­യില്‍ വര്‍­ധി­ക്കു­ക­യാ­ണെന്നും പഠ­ന റി­പ്പോര്‍­ട്ടില്‍ പ­റ­യുന്നു.

പൊ­ണ്ണ­ത­ടി­യില്ലാ­താ­ക്കാന്‍ വേ­ണ്ട ന­ട­പ­ടി­കള്‍ എ­ടു­ക്കു­ക­യാ­ണ് ഇ­നി വേ­ണ്ട­തെന്നും സി ഡി സി ഡ­യ­റ­ക്ടര്‍ ഡോ. തോമ­സ് ഫ്രീ­ഡന്‍ പ­റ­ഞ്ഞു. ന­ട­പ­ടി­കള്‍ എ­ടു­ത്തി­ല്ലെ­ങ്കില്‍ ഹൃദ­യ­രോ­ഗങ്ങള്‍, സ്‌­ട്രോക്ക്, ടൈ­പ് ടു­ ഡ­യ­ബ­റ്റീ­സ് എന്നി­വ പി­ടി­പെട്ട് കൂ­ടു­തല്‍ പേര്‍ മ­രി­ക്കു­മെന്നും അ­ദ്ദേ­ഹം മു­ന്ന­റി­യി­പ്പു നല്‍­കി.അ­മേ­രി­ക്ക­യി­ലെ ഭ­ക്ഷ­ണ­രീ­തി­ക­ളാ­ണ് കു­ട്ടി­ക­ളെയും ചെ­റു­പ്പ­ക്കാ­രെയും പൊ­ണ്ണ­ത്ത­ടി­യന്‍­മാ­രാ­ക്കു­ന്നത്. 400,000 പേ­രാ­ണ് പ­ഠ­ന വി­ധേ­യ­മാ­യത്. അ­മേ­രി­ക്ക­യു­ടെ 9 ന­ഗ­ര­ങ്ങ­ളില്‍ 30 ശ­ത­മാ­നം വീ­തം ചെ­റു­പ്പ­ക്കാര്‍ പൊ­ണ്ണ­ത്ത­ടി­യു­ള്ള­വ­രാ­ണ്. 2000ത്തില്‍ 30 ശ­ത­മാ­ന­ത്തില്‍ കൂ­ട­തലോ കു­റവോ പൊ­ണ്ണത്ത­ടി രേ­ഖ­പ്പെ­ടു­ത്തി­യി­രു­ന്നില്ല. 2007നെ അ­പേ­ക്ഷി­ച്ച് 2009ല്‍ സര്‍­വേ പ്ര­കാരം 2.4 ദ­ശല­ക്ഷം യു­വ­ജ­ന­ങ്ങ­ളാ­ണ് പൊ­ണ്ണത്ത­ടി മൂ­ല­മു­ള്ള അ­സു­ഖ­ങ്ങ­ളാല്‍ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­ക്ക­പ്പെ­ട്ട­തെ­ന്നാണ് ക­ണക്ക്. ക­റു­ത്ത­വര്‍­ഗ­ക്കാ­രാ­ണ് പൊ­ണ്ണ­ത്ത­ടി­യന്‍­മാ­രില്‍ ഏ­റെ­യും.
ആ­രോ­ഗ്യ­ക­രമാ­യ ഭ­ക്ഷ­ണവും പാ­നീ­യ­ങ്ങളും ജ­ന­ങ്ങള്‍­ക്ക് ല­ഭ്യ­മാ­ക്കാന്‍ ഫെ­ഡ­റല്‍ നി­യ­മ­ങ്ങള്‍ ഭേ­ദഗ­തി വ­രു­ത്തു­മെന്നും അ­ധി­കൃ­തര്‍ അ­റി­യി­ച്ചു. ഒബാ­മ സര്‍­ക്കാ­രിന്റെ സര്‍­ക്കാ­രി­ന്റെ പ്രാ­ധാ­ന ല­ക്ഷ്യ­ങ്ങ­ളി­ലൊണ് പൊ­ണ്ണ­ത്ത­ടി­യില്ലാ­താ­ക്കല്‍. പ്ര­ത്യേ­കിച്ചും കു­ട്ടി­ക­ളി­ലെ പൊ­ണ്ണത്ത­ടി പ്ര­വ­ണ­തക­ളെ ഇല്ലാ­താ­ക്കല്‍. അ­തി­നായി ത­ന്റെ പ­ത്‌­നി മി­ഷേല്‍ ഒ­ബാ­മ­യെ­യാ­ണ് അ­ദ്ദേ­ഹം നി­യോ­ഗി­ച്ചി­ട്ടു­ള്ള­ത്. ഭ­ക്ഷ­കാ­ര്യ­ത്തില്‍ ആ­രോ­ഗ്യ­പ­രമാ­യ തി­ര­ഞ്ഞെ­ടു­പ്പു­കള്‍ ന­ട­ത്താന്‍ സ­മൂ­ഹ­ത്തി­ലെ എല്ലാ­വര്‍­ക്കു സാ­ഹ­ചര്യം ഒ­രു­ക്കു­മെന്നും സി ഡി സി­യി­ലെ ഡോ. വില്യം ഡെ­യ്­റ്റ്‌­സ് പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ